2011 നവംബർ 17, വ്യാഴാഴ്‌ച

സോഷ്യല്‍ സയന്‍സ് മേളയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം

മാവേലിക്കര ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമുഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ സാമുഹ്യ ശാസ്ത്ര u p &h s  വിഭാഗത്തില്‍ ഓവറാള്‍ കിരീടം സി. ബി. എം ഹൈസ്ക്കൂള്‍ കരസ്ഥമാക്കി . ലോക്കല്‍ ഹിസ്ടറിയില്‍ രണ്ടാം സ്ഥാനം, വര്‍കിംഗ് മോഡല്‍ ഒന്നാം സ്ഥാനം, സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം,

2011 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

വേട്ടക്കാരന്‍ വീരന്‍

10 ബിയിലെ വിഷ്ണു ബി. നായര്‍ എഴുതിയ കഥ
വലിയ വേട്ടക്കാരന്‍ എന്ന ഭാവമാണ് വേട്ടക്കാരന്‍ ശങ്കുവിന്. നാട്ടുകാരോടെല്ലാം  തന്‍റെ വേട്ടയെപ്പറ്റി പറഞ്ഞ് സ്വയം പുകഴ്ത്തുമായിരുന്നു ശങ്കു. ഒരിക്കല്‍ തന്‍റെ വേട്ട കഥകളും പറഞ്ഞ് മുറ്റത്ത് ഇരിക്കുമ്പോള്‍ അയാളുടെ ഭാര്യ വന്നു പറഞ്ഞു "മകന് കളിക്കാന്‍ ഒരു കടുവയെ വേണം വേഗം കോണ്ടുവരൂ" അതുകേട്ട ശങ്കു പറഞ്ഞു "ഞാന്‍ ഒരു സിംഹത്തെ കൊണ്ടുവരാം". ഇത് കേട്ട് അടുത്ത് നില്‍ക്കുന്നവര്‍ അമ്പരന്നു. ശങ്കു കാട്ടിലെത്തി. അവിടെ സര്‍ക്കസില്‍നിന്നും രക്ഷപെട്ട ഒരു സിംഹം നില്‍ക്കുന്നുണ്ടായിരുന്നു. സിംഹത്തിന്‍റെ അടുത്ത് ഒരു പ്ലാവുണ്ട്. ശങ്കു ഉന്നം പിടിച്ചുകൊണ്ട് പതുക്കെ സിംഹത്തിന്‍റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് കാല്‍ ഒരു കല്ലില്‍ തട്ടി. ശങ്കുവിന്റെ ഉന്നം തെറ്റി വെടി പൊട്ടി, വെടിയുണ്ട കൊണ്ടത്‌ ചക്കയിലും. ചക്ക സിംഹത്തിന്‍റെ തലയില്‍ വീണു സിംഹം ബോധംകെട്ടു വീണു. ശങ്കു വിച്ചു കൂവി "സിംഹത്തെ കൊന്നേ....." ഇതുകേട്ട നാട്ടുകാര്‍ ഓടിയെത്തി. എല്ലാവരും ശങ്കുവിനെ പുകഴ്ത്തി. ഫോട്ടോഗ്രാഫര്‍ ശങ്കുവിന്റെ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ സിംഹത്തിനു ബോധം വന്നു. സിംഹം എഴുന്നേറ്റു. നാട്ടുകാര്‍ ചിതറിയോടി. സിംഹം മിഴിച്ചുനിന്നു. ശങ്കു തന്‍റെ ജീവനും കോണ്ടു പാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ സിംഹം തന്‍റെ വഴിക്ക് പോയി. പിന്നീടാരും ശങ്കുവിനെ കണ്ടിട്ടില്ല.

2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

പ്രാര്‍ത്ഥന ഗീതം

കര്‍മ്മപഥത്തില്‍ മുന്നോട്ടു പോകുവാന്‍ 
കാത്തു കൊള്ളേണമേ ദൈവമേ 
നേര്‍വഴി നോക്കി ഞാന്‍ മുന്നോട്ടു പോകുമ്പോള്‍
കാലിടറാതെ കാത്തു കൊള്ളേണമേ ദൈവമേ
നേരിന്‍റെ നേര്‍വഴി പാഠമായി നല്‍കും 
ഗുരു നന്മയായി  മാറേണമേ ദൈവമേ
നാടിന്റെ നന്മയായി വീടിന്റെ നന്മയായി 
നന്മതന്‍ നന്മയായി മാറേണമേ ദൈവമേ 

എഴുതിയത് ഈ സ്ക്കൂളിലെ അധ്യാപകനായ ശ്രീ. വിജയകുമാര്‍